മോസ്കോ : റഷ്യയിലെ കാംചറ്റ്‌ക ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് അവാച ഉൾക്കടലിന് സമീപം റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു ഭൂചലനം. ആളപായമോ വൻതോതിൽ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല. മോസ്കോയിൽ നിന്ന് 6,800 കിലോമീറ്റർ അകലെ വിദൂര കിഴക്കൻ മേഖലയിലാണ് കാംചറ്റ്‌ക ഉപദ്വീപ്. ഇവിടുത്തെ 19 സജീവ അഗ്നിപർവതങ്ങൾ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |