ന്യൂയോർക്ക് : വീട്ടിലും റെസ്റ്റോറന്റിലും ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് സോസ്. തക്കാളി സോസിനാണ് ആരാധകർ ഏറെ. എന്നാൽ നല്ല എരിവുള്ള മുളക് ചേർത്ത ഹോട്ട് സോസ് ഇഷ്ടപ്പെടുന്നവരും കുറവല്ല. എരിവുള്ളതിനാൽ മിക്കവരും ചെറിയ അളവിൽ ശ്രദ്ധിച്ചാണ് ഹോട്ട് സോസ് ഇപയോഗിക്കുന്നത്. എന്നാൽ, ഒരു മിനിറ്റിനുള്ളിൽ 332.70 ഗ്രാം ഹോട്ട് സോസ് കഴിക്കാൻ സാധിക്കുമോ ? സാധിക്കുമെന്നാണ് യു.എസിലെ ടെക്സസിലെ ഡാലസിൽ നിന്നുള്ള ചേസ് ബ്രാഡ്ഷോ എന്ന യുവാവ് പറയുന്നത്. പറയുക മാത്രമല്ല, ചെയ്ത് കാണിക്കുകയും ചെയ്തു. ഒറ്റ മിനിറ്റിൽ ഏറ്റവും കൂടുതൽ ഹോട്ട് സോസ് കഴിച്ച വ്യക്തിയെന്ന ഗിന്നസ് ലോക റെക്കാഡും നേടി. മാർച്ച് 8ന് ഡാലസിലെ ടാകോ ബെൽ ഫാസ്റ്റ് ഫുഡ് റെസ്റ്റാറന്റിൽ വച്ചായിരുന്നു റെക്കാഡ് നേടിയത്.
കഴിഞ്ഞ ദിവസം ഗിന്നസ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |