SignIn
Kerala Kaumudi Online
Thursday, 08 August 2024 2.46 PM IST

 കുവൈറ്റിൽ വാഹനാപകടം 7 ഇന്ത്യക്കാർ മരിച്ചു: 2 മലയാളികൾക്ക് പരിക്ക്

d

കുവൈറ്റ്സിറ്റി: കുവൈറ്റിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 7 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. രണ്ട് മലയാളികളടക്കം മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്, ബീഹാർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിംഗ് റോ‍ഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്. രാത്രി ഷിഫ്റ്റിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾ, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറ് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിക്കുകയായിരുന്നു. പൂർണമായും തകർന്ന മിനിബസ് പൊളിച്ചാണ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.