കാൻ ചലച്ചിത്രോത്സവത്തിന് തുടക്കം

Wednesday 13 May 2026 7:52 AM IST

പാരീസ്: ദക്ഷിണ കൊറിയൻ സംവിധായകൻ പിയറി സാൽവദോനിയുടെ ദി ഇലക്ട്രിക് കിസ് എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ 79 -ാം കാൻ ചലച്ചിത്രോത്സവത്തിന് തുടക്കമായി. 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 22 ചിത്രങ്ങൾ മത്സരിക്കും. പാർക്ക് ചുൻവിക്കാണ് ജൂറി അദ്ധ്യക്ഷൻ. അമേരിക്കൻ നടിയും ഗായികയുമായ ബാർബറാ സ്ട്രെയിസാൻഡിനും ലോഡ് ഒഫ് ദ റിംഗ്സ് ചലച്ചിത്ര പരമ്പരയുടെ സംവിധായകൻ പീറ്റർ ജാക്സനും ഓണററി പാം ഡി ഓർ സമ്മാനിക്കും. ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ ഫോർ കെ പ്രൊജക്ഷനിൽ കാനിൽ പ്രദർശിപ്പിക്കുന്നുണ്ട്. അണിയറ പ്രവർത്തകർ ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ പങ്കെടുക്കും. ആലിയ ഭട്ട് ,തൃഷ തുടങ്ങിയവരും മേളയ്ക്കെത്തും.