സ​​​​മു​​​​ദ്രാ​​​​ന്ത​​​​ര ഗു​​​​ഹ​​​​ക​​​​ളി​​​​ൽ പ​​​​ര്യ​​​​വേ​​​​ഷ​​​​ണം: അഞ്ച് പേർക്ക് ദാരുണാന്ത്യം

Sunday 17 May 2026 1:41 AM IST

മാലെ: മാലദ്വീപിലെ സ​​​​മു​​​​ദ്രാ​​​​ന്ത​​​​ര ഗു​​​​ഹ​​​​ക​​​​ളി​​​​ൽ പ​​​​ര്യ​​​​വേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ഞ്ച് ഇ​​​​റ്റ​​​​ലി​​​​ക്കാ​​​​ർ​​​​ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം. വാ​​​​വു അ​​​​റ്റോ​​​​ളി​​​​ൽ 50 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന സ​​​​മു​​​​ദ്രാ​​​​ന്ത​​​​ര ഗു​​​​ഹ​​​​ക​​​​ളി​​​​ൽ ഡൈ​​​​വിംഗി​​​​നി​​​​ടെ​​​​യാ​​​​ണ് അപകടം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിംഗ് അപകടമാണിത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പ്രതികൂല കാലവസ്ഥയായതിനാൽ മറ്റുള്ളവരെ കണ്ടെത്താനായില്ല.

ഇറ്റാലിയൻ സ്വദേശികളായ മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനെഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂ​​​​ക്ക് ഒഫ് യോ​​​​ർ​​​​ക്ക് എ​​​​ന്ന ആ​​​​ഡം​​​​ബ​​​​ര സ​​​​ഫാ​​​​രി ബോ​​​​ട്ടി​​​​ൽ നി​​​​ന്നാ​​​​ണ് അ​​​​ഞ്ചം​​​​ഗ സം​​​​ഘം ക​​​​ട​​​​ലി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. ജിയാൻലൂക്ക ബെന​ഡെറ്റി ബോട്ടിലെ ഓപ്പറേഷൻസ് മാനേജരാണ്. ഇയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.