ന്യൂയോർക്ക് : നഗരത്തിലെ പാർപ്പിട സമുച്ചയത്തിന്റെ 29-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് വീണ കുട്ടിയെ ഉടൻ ഹാർലെം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവ സമയത്ത് മാതാപിതാക്കൾ കുഞ്ഞിന്റെ സമീപം ഇല്ലായിരുന്നുവെന്നാണ് വിവരം. കുഞ്ഞ് താഴേക്ക് വീണതിന് പിന്നാലെ പിതാവ് താഴെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കുട്ടി ജനലിൽകൂടി താഴേക്ക് വീണതായാണ് വിവരം. ആരോ എടുത്തെറിഞ്ഞ മട്ടിൽ അഞ്ചാം നിലയിലേക്ക് വലിയ ശബ്ദത്തോടെയാണ് കുട്ടി വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുട്ടി വീഴുന്ന സമയത്ത് ഫ്ളാറ്റിൽ രണ്ടുപേരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. പുറത്തുപോയിരുന്ന കുട്ടിയുടെ മാതാവ് തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം അറിയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തോ അതിൽ താഴെയോ പ്രായമുള്ള കുട്ടി താമസിക്കുന്നുണ്ടെങ്കിൽ വിൻഡോ ഗാർഡുകൾ സ്ഥാപിക്കണമെന്ന് ന്യൂയോർക്ക് സിറ്റി നിയമങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. ഈ അപ്പാർട്ട്മെന്റിൽ വിൻഡോ ഗാർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |