SignIn
Kerala Kaumudi Online
Thursday, 19 September 2024 12.47 AM IST

വിദേശ വിദ്യാർത്ഥികൾക്ക് മടങ്ങിയെത്താൻ ആയേക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
china

ബീജിംഗ്: രാജ്യത്തെ അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താനാകുമെന്നും ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ് പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, വിദ്യാർത്ഥികളുടെ മടങ്ങിവരവ് സംബന്ധിച്ച സമയക്രമം ചൈന വ്യക്തമാക്കിയിട്ടില്ല. ഒരു വിഭാഗം വിദ്യാർത്ഥികൾ ഇതിനോടകം മടങ്ങിയെത്തിയെന്നും ഇന്ത്യയിൽ നിന്നടക്കമുള്ള ബാക്കി വിദ്യാർത്ഥികളുടെ മടങ്ങിവരവിനായുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഇന്ത്യയിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ചൈനയിൽ ഉന്നത പഠനം നടത്തുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ രണ്ട് വർഷം മുമ്പ് നാട്ടിലെത്തിയ ഇവരിൽ ഒട്ടുമിക്ക പേർക്കും ചൈനയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ തിരിച്ചുപോകാനായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.