ന്യൂയോർക്ക് : 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഇ - കൊമേഴ്സ് ശൃംഖലയായ ആമസോൺ. സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം മുൻനിറുത്തിയാണ് തീരുമാനം. കൊവിഡ് മഹാമാരിയുടെ സമയത്ത് ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോണിൽ നിരവധി നിയമനങ്ങൾ നടത്തിയിരുന്നു. 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ നവംബറിൽ അറിയിച്ചിരുന്നു.
അതേ സമയം, ജോലി നഷ്ടമാകുന്നവരുടെ ബുദ്ധിമുട്ടുകൾ തങ്ങൾക്ക് ബോധ്യമുണ്ടെന്നും ഇവർക്ക് പാക്കേജുകൾ നൽകുന്നത് ഉൾപ്പെടെ പിന്തുണയ്ക്കുള്ള ശ്രമങ്ങൾ പരിഗണനയിലാണെന്നും ആമസോൺ സി.ഇ.ഒ ആൻഡി ജാസി പറഞ്ഞു. ജനുവരി 18 മുതൽ പിരിച്ചുവിടൽ ആരംഭിക്കും. തങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾ വിവരം പുറത്ത് ചോർത്തിയത് കൊണ്ടാണ് പിരിച്ചുവിടൽ സംബന്ധിച്ച് അപ്രതീക്ഷിത പ്രഖ്യാപനം നടത്തേണ്ടി വന്നതെന്നും ജാസി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |