മഞ്ചാടിക്കുരുവും പെൻസിൽ മുനയും ചോക്കും

Saturday 04 February 2023 2:18 AM IST

തിരുവനന്തപുരം: ചിത്രകല പഠിച്ചിട്ടില്ലാത്ത തിരുവനന്തപുരം കൃഷ്ണ കൃപയിൽ സോനാ ബൈജു മഞ്ചാടിക്കുരു ഉപയോഗിച്ച് വിവിധ വർണങ്ങളിലുള്ള ദൈവ സങ്കല്പങ്ങൾ രൂപപ്പെടുത്തുന്ന വേറിട്ടൊരു രീതി ആരുടെയും ശ്രദ്ധ ആകർഷിക്കും. പെൻസിൽ മുനയും ചോക്കും സോനയുടെ കൈകളിലൂടെ കടന്നുപോകുമ്പോൾ ഉണ്ണികണ്ണനും, ശ്രീബുദ്ധനും, ആലീലകണ്ണനും, ശിവനുമാകും. മന്താര പൂവിന്റെ ഇതളിൽ അയ്യപ്പനെയും ചോക്കുകളിൽ കണ്ണന്റെ നാനോ മൈക്രോ ചിത്രങ്ങളും രൂപങ്ങളും സോനാബൈജു തീർത്തിട്ടുണ്ട്. കഥാരൂപത്തിൽ ഓരോ അവിൽ മണിയിലും വരച്ചു കാട്ടി സോനാ.ധനു മാസത്തിലെ തിരുവാതിര നാളിൽ എരികിൻ ഇലയിൽ മഹാദേവന്റെ ചിത്രം. .ചിത്രകല പഠിച്ചിട്ടില്ലാത്ത സോനക്ക് ഗുരു സ്ഥാനത്ത് ഗുരുവായൂർ സ്വദേശി ചിത്രകാരൻ രതീഷ് ബാലാമണിയാണ്.

തിരുവനന്തപുരം കൃഷ്ണകൃപയിൽ ജയകുമാർ-അംബിക ദമ്പതികളുടെ മൂത്ത മകളാണ് സോനാ ബൈജു.ഭർത്താവ് ബൈജു. മക്കൾ : തീർത്ഥ,തപസ്യ.

Advertisement
Advertisement