കടമ്പനാട് സ്കൂളിൽ വർണോത്സവം

Saturday 04 February 2023 1:20 AM IST

അരുവിക്കര: ഭഗവതിപുരം കടമ്പനാട് ഗവ.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച വർണോത്സവം കഥാകൃത്ത് സിജാറാണി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ടി.എസ്.അജി ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് എ.ബി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം അജിത് കുമാർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.മുൻ ഹെഡ്മാസ്റ്റർ സി.സെബാസ്റ്റ്യൻ,സ്റ്റാഫ് സെക്രട്ടറി ബി. ഇന്ദലേഖ എന്നിവർ സംസാരിച്ചു.ഭഗവതിപുരം അക്ഷര കൈരളി ഗ്രന്ഥശാലയുടെ പ്രവർത്തകർ ഒരുക്കിയ ചിത്രപ്രദർശനം താലൂക്ക് ലൈബറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മുരുകൻ കാച്ചാണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ജി.കിരൺ,സെക്രട്ടറി എസ്.ഷിബു എന്നിവർ പങ്കെടുത്തു.