മണ്ണക്കല്ല് ഓവർബ്രിഡ്ജ്; പ്രതിഷേധ സമരം തുടരുന്നു

Saturday 04 February 2023 1:29 AM IST

നെയ്യാറ്റിൻകര: പൊതുജനങ്ങൾ വർഷങ്ങളായി യാത്രചെയ്യുന്ന റോഡിൽ ഹൈവേ നിർമ്മാണത്തിന്റെ പേരിൽ നടത്തിയ അശാസ്ത്രീയ നടപടിക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് മണ്ണക്കല്ല് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.ഓവർബ്രിഡ്ജ് ചുറ്റിക്കറങ്ങി പോകേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ മണ്ണക്കല്ലിൽ ഓവർബ്രിഡ്ജ് വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന ഉപവാസ സമരം നഗരസഭ പ്രതിപക്ഷനേതാവ് ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.വെങ്കടമ്പ് വാർഡ് മെമ്പർ അരുൺ ദേവ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കക്കാട് രാമചന്ദ്രൻ നായർ,പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിനി,കോൺഗ്രസ് കുളത്തൂർ മണ്ഡലം പ്രസിഡന്റ് വി.ഭുവനചന്ദ്രൻ നായർ,ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ബിജു തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement