അനുശോചനവുമായി ചലച്ചിത്ര ലോകം കലാസൃഷ്ടികൾ നീണാൾ വാഴട്ടെ

Saturday 04 February 2023 12:19 AM IST

ജീവിതത്തിന്റെ ക്ഷണികതയും കലയുടെ അനശ്വരതയും പൂർണ്ണമായും മനസിലാക്കിയ ആളായിരുന്നു കലാതപസ്വി കെ. വിശ്വനാഥ ഗാരു. അദ്ദേഹത്തിന്റെ ജീവതത്തിനും വാഴ്ച്ചയ്ക്കുമപ്പുറം അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ ആഘോഷിക്കപ്പെടും.ആ കലാസൃഷ്ടികൾ നീണാൾ വാഴട്ടെ. എന്നും ഒരു കടുത്ത ആരാധകൻ- കമൽ ഹാസൻ സ്വന്തം കൈപ്പടയിൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

എ​ന്നും​ ​വ​ഴി​കാട്ടി​

എ​ന്റെ​ ​മാ​ർ​ഗ​ദ​ർ​ശി​യാ​യ​ ​കെ.​വി​ശ്വ​നാ​ഥ​ൻ​ ​എ​ന്ന​ ​ഇ​തി​ഹാ​സ​ ​സം​വി​ധാ​യ​ക​ന്റെ​ ​നി​ര്യാ​ണം​ ​വ​ലി​യ​ ​ഞെ​ട്ട​ലാ​ണ് ​എ​ന്നി​ലു​ണ്ടാ​ക്കി​യ​ത്.​ ​നി​ങ്ങ​ൾ​ ​എ​ന്നെ​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​പ്പി​ച്ചു.​ ​എ​നി​ക്കെ​പ്പോ​ഴും​ ​വ​ഴി​കാ​ട്ടി​യാ​യി.​ശ്രീ​ ​ശ്രീ​ ​മു​വ്വ,​ ​സ​ൻ​ജോ​ഗ്,​ ​സ​‌​‌​ർ​ഗം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​താ​ങ്ക​ളോ​ടൊ​പ്പം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞു.​ന​മ്മു​ടെ​യെ​ല്ലാേം​ ​ഓ​ർ​മ്മ​ക​ളി​ൽ​ ​എ​ന്നും​ ​താ​ങ്ക​ൾ​ ​ഉ​ണ്ടാ​കും.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ത്മാ​വി​ന് ​നി​ത്യ​ശാ​ന്തി​ ​ല​ഭി​ക്കാ​നാ​യി​ ​പ്രാ​ർ​ത്ഥി​ക്കു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ​എ​ന്റെ​ ​ഹൃ​ദ​യം​ഗ​മ​മാ​യ​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തു​ന്നു.​ ​ഓം​ ​ശാ​ന്തി​-​ ​ജ​യ​പ്ര​ദ​യു​ടെ​ ​വാ​ക്കു​ക​ൾ.

എ​ന്റെ​ ​ പ്രാ​ർ​ത്ഥ​ന​കൾ കെ.​വി​ശ്വ​നാ​ഥ് ​സാ​റി​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​ഏ​റെ​ ​ദു​ഖി​ത​നാ​ണ് ​ഞാ​ൻ.​ ​സ്വാ​തി​ ​കി​ര​ണം​ ​എ​ന്ന​ ​അ​ദ്ദേ​ഹം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​അ​ഭി​മാ​ന​മാ​യി​ ​കാ​ണു​ന്നു.​ ​അ​ദ്ദേ​ഹ​ത്തെ​ ​സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം​ ​എ​ന്റെ​ ​പ്രാ​ർ​ത്ഥ​ന​ക​ളും.​ ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​പ​റ​ഞ്ഞു.

സ​ജീ​വ​മാ​ണ് ഓ​ർ​മ്മ​ക​ൾ ശ്രീ​വെ​ണ്ണ​ല​യി​ൽ​ ​അ​ങ്ങേ​ക്കൊ​പ്പം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ച​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​ഇ​പ്പോ​ഴും​ ​ആ​ ​ഓ​ർ​മ്മ​ക​ൾ​ ​സ​ജീ​വ​മാ​ണ്.​ ​അ​ങ്ങ​യു​ടെ​ ​ഊ​ർ​ജ്ജം,​ ​ക്ഷ​മ​ ,​ ​ക​ല​യോ​ടു​ള്ള​ ​അ​ർ​പ്പ​ണം​ ​എ​ല്ലാം​ ​ഓ​ർ​മ്മ​യു​ണ്ട്.​ ​അ​ങ്ങ​യു​ടെ​ ​സ്നേ​ഹ​വും​ ​ഊ​ഷ്മ​ള​ത​യും​ ​മി​സ് ​ചെ​യ്യും​ ​സാ​ർ.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​മീ​ന​ ​കു​റി​ച്ചു.