ദളപതി 67ന് ടൈറ്റിൽ , ലിയോ
Saturday 04 February 2023 12:24 AM IST
ഒക്ടോബർ 19ന് റിലീസ്
വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലിയോ എന്നു പേരിട്ടു. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈൻ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്. ജനുവരി 2 ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുന്നു.
മാസ്റ്ററിനു ശേഷം വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. പി.ആർ.ഒ : പ്രതീഷ് ശേഖർ.