പേര് പോലെ വെടിക്കെട്ട്

Saturday 04 February 2023 12:30 AM IST

ലീഡ്.... ​കാ​മ​റയ്ക്ക് ​മു​ൻ​പി​ലും​ ​പി​ൻ​പി​ലും​ ​ബി​ബി​ൻ​ ​-​ ​വി​ഷ്ണു​ ​തി​ള​ക്കം

വെ​ടി​ക്കെ​ട്ട് ​പേ​രു​പോ​ലെ​ ​ത​ന്നെ​ ​വെ​ടി​ക്കെ​ട്ട്.​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ടി​ക്കെ​ട്ട് ​പ്രേ​ക്ഷ​ക​ർ​ക്ക് ​ത്രി​ല്ല​ർ​ ​അ​നു​ഭ​വം​ ​ന​ൽ​കു​ന്നു.​ ​കാ​മ​റ​യ്ക്ക് ​മു​ൻ​പി​ൽ​ ​നാ​യ​ക​ന്മാ​രാ​യി​ ​ഇ​രു​വ​രും​ ​ശ​ക്ത​മാ​യ​ ​പ​ക​ർ​ന്നാ​ട്ടം​ ​ന​ട​ത്തു​ന്നു.​ ​കെ​ട്ടി​ലും​ ​മ​ട്ടി​ലും​ ​ക​ട്ട​ക്ക​ലി​പ്പും​ ​ഇ​രു​വ​രും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ ​ വ്യ​ത്യ​സ്ത​മാ​യ​ ​രൂ​പ​ത്തി​ലും​ ​ഭാ​വ​ത്തി​ലും​ ​ഇ​രു​വ​രെ​യും​ ​പ്രേ​ക്ഷ​ക​ർ​ ​കാ​ണു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​ഗു​ണ്ടാ​യി​സ​വും​ ​പൊ​ലീ​സും​ ​കോ​ട​തി​യും​ ​ജ​യി​ലും​ ​പ്ര​ണ​യ​വും​ ​ക​ട​ന്നു​വ​രു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖം​ ​ഐ​ശ്വ​ര്യ​ ​അ​നി​ൽ​കു​മാ​ർ​ ​നാ​യി​ക​ ​വാ​ഗ്ദാ​ന​മാ​യി​ ​മാ​റു​ന്നു.​ ​ഇ​രു​നൂ​റോ​ളം​ ​പു​തു​മു​ഖ​താ​ര​ങ്ങ​ൾ​ ​വെ​ടി​ക്കെ​ട്ടി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​മി​ക്ക​വ​രു​ടെ​യും.​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ഒ​രു​ക്കി​യ​ ​വെ​ടി​ക്കെ​ട്ടി​നെ​ ​മി​ക​ച്ച​ ​ഒ​രു​ ​എ​ന്റ​ർ​ടെ​യ്ന​ർ​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാം.​ ​ര​തീ​ഷ് ​റാ​മി​ന്റെ​ ​കാ​മ​റ​ ​ദൃ​ശ്യാ​നു​ഭ​വം​ ​ന​ൽ​കു​ന്ന​തി​ൽ​ ​വി​ജ​യി​ച്ചി​ട്ടു​ണ്ട്. ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​യും​ ​ബാ​ന​റു​ക​ളി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​ ​എ​ൻ.​എം.​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ച്ച​ ​വെ​ടി​ക്കെ​ട്ട് ​യു​വ​ത​യ്ക്കി​ട​യി​ലാ​ണ് ​ഇ​ടം​ ​പി​ടി​ക്കു​ന്ന​ത്.