ഇരട്ടകൾ കീഴ്പ്പെടുത്തും,​ പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​വീ​ണ്ടും​ ​ മി​ക​ച്ച​ ​പ്ര​ക​ട​നവുമാ​യി​ ​ജോ​ജു

Saturday 04 February 2023 12:36 AM IST

വാ​ഗ​മ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​ട്ടാ​പ്പ​ക​ൽ​ ​ന​ട​ക്കു​ന്ന​ ​കു​റ്റ​കൃ​ത്യ​വും​ ​അ​തി​നെ​ ​ചു​റ്റി​പ്പ​റ്റി​ ​ന​ട​ക്കു​ന്ന​ ​അ​ന്വേ​ഷ​ണ​വു​മാ​ണ് ​ഇ​ര​ട്ട.​ ​പൂ​ർ​ണ​മാ​യും​ ​കു​റ്റാ​ന്വേ​ഷ​ണ​ ​ചി​ത്ര​മ​ല്ല.​ ​എ​ന്നാ​ൽ​ ​ഒാ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും​ ​ജീ​വി​ത​ത്തി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്നു​ണ്ട് ​പ്രേ​ക്ഷ​ക​ൻ.​ ​അ​വ​സാ​നം​ ​കു​റ്റ​കൃ​ത്യ​ത്തി​ന്റെ​ ​ര​ഹ​സ്യം​ ​മ​റ​നീ​ക്കി​ ​പു​റ​ത്തു​വ​രു​ന്നു. ഡി​വൈ.​എ​സ്.​പി​ ​പ്ര​മോ​ദ് ​കു​മാ​ർ,​ ​ഇ​യാ​ളു​ടെ​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​ൻ​ ​എ.​എ​സ്.​െ​എ ​വി​നോ​ദ് ​കു​മാ​ർ​ ​ഇ​വ​രു​ടെ​ ​ജീ​വി​ത​മാ​ണ് ​ഇ​ര​ട്ട​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ന​വാ​ഗ​ത​ ​സം​വി​ധാ​യ​ക​ൻ​ ​രോ​ഹി​ത് ​എം.​ജി.​ ​കൃ​ഷ്ണ​ൻ​ ​പ​റ​യു​ന്ന​ത്.​ ​സ്വ​ഭാ​വം​കൊ​ണ്ട് ​വി​ഭി​ന്ന​ ​ധ്രു​വ​ങ്ങ​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​പൊ​ലീ​സ് ​സ​ഹോ​ദ​ര​ന്മാ​രാ​യി​ ​ ജോ​ജു​ ​ജോ​ർ​ജ് ​അ​തി​ശ​യ​പ്പി​ച്ചു.​ ​ജോ​സ​ഫി​നു​ശേ​ഷം​ ​ല​ഭി​ച്ച​ ​ശ​ക്ത​മാ​യ​ ​പൊ​ലീ​സ് ​വേ​ഷ​മാ​ണ് ​ജോ​ജു​വി​ന്റേ​ത്.​ ​മ​ന​സി​നെ​ ​വേ​ട്ട​യാ​ടു​ന്ന​ ​രീ​തി​യി​ലാ​ണ് ​ചി​ത്രം​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ​ര​ണ്ട് ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ത​മ്മി​ൽ​ ​കാ​യി​ക​മ​ല്ലാ​തെ​യു​ള്ള​ ​മു​ഖാ​മു​ഖം​ ​ഏ​റ്റു​മു​ട്ട​ൽ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.​ ​ജോ​ജു​ ​ജോ​ർ​ജി​നു​വേ​ണ്ടി​ ​ക​ഥാ​പാ​ത്ര​ത്തെ​ ​പാ​ക​പ്പെ​ടു​ത്തു​ന്ന​തി​ൽ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​എ​ന്ന​ ​നി​ല​യി​ലും​ ​രോ​ഹി​ത് ​എം.​ജി.​ ​കൃ​ഷ്ണ​ൻ​ ​വി​ജ​യി​ച്ചി​ട്ടു​ണ്ട്.അ​ഞ്ജ​ലി,​ ​അ​ഭി​റാം,​ ​സാ​ബു,​ ​ജ​യിം​സ് ​ഏ​ല്യാ​,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി, ​കി​ച്ചു​ ​ടെ​ല്ല​സ്,​ ​സ്രി​ന്ധ​ ​തു​ട​ങ്ങി​യ​ ​താ​ര​ങ്ങ​ളെ​ല്ലാ​വ​രും​ ​ക​ഥാ​പാ​ത്ര​ത്തോ​ടെ​ ​ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്നു.​ ​അ​മ്മു​ ​പാ​ത്തു​ ​പാ​പ്പു​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ൽ​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട്,​ ​സി​ജോ​ ​വ​ട​ക്ക​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ ന​ല്ലൊ​രു​ ​ദൃ​ശ്യാ​നു​ഭ​വം​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ന​ൽ​കി​ ​ഇ​ര​ട്ട​ ​വി​ജ​യ​യാ​ത്ര​ ​തു​ട​രു​ന്നു.