ആറ്റിങ്ങൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ആറ്റിങ്ങൽ: ആന്ധ്രയിൽ നിന്ന് ആഡംബര കാറിൽ കടത്തികൊണ്ടു വന്ന 15 കിലോയോളം കഞ്ചാവുമായി യുവാവ് ആറ്റിങ്ങലിൽ പിടിയിലായി. ഇക്കഴിഞ്ഞ രാത്രിയിൽ ആറ്റിങ്ങൽ കച്ചേരിനടയിൽ കഞ്ചാവുമായി കാറിലെത്തിയ എറണാകുളം എലൂർ സ്വദേശിയും, ആറ്റിങ്ങൽ മുദാക്കൽ ചെമ്പൂരിൽ താമസിക്കുന്ന ജയേഷാണ് (46) പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഫോർഡ് ഫിഗോ കാറും കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അനിൽകുമാർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ,എക്സൈസ് ഇൻസ്‌പെക്ടർമാരായ,കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്,എസ്.മധുസൂദനൻ നായർ,ഷാനവാസ്,പ്രിവന്റിവ് ഓഫീസർമാരായ ടി.ടി.ബിനേഷ്, രാജ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ, മുഹമ്മദലി,സുബിൻ,വിശാഖ്, രജിത്,രാജേഷ്,ഷംനാദ്,എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്,വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.