കെ.സി.സി.പി.എല്ലിന് അഞ്ച് കോടി
Friday 03 February 2023 9:44 PM IST
പാപ്പിനിശ്ശേരി: കേരളാ ക്ലേയ്സ് ആന്റ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ് വൈവിദ്ധ്യവൽക്കരണത്തിന്റെ രണ്ടാം ഘട്ട പദ്ധതികൾക്കായി ബഡ്ജറ്റിൽ അഞ്ച് കോടി വകയിരുത്തി. ലാറ്ററൈറ്റ് എക്സട്രാക്ഷന്റെ വിപുലീകരണം, സാനിറ്റൈസർ, ഹാന്റ് വാഷ്, ഫ്‌ളോർ ക്ലീനർ , ഡി മിനറലൈസ്ഡ് വാർട്ടർ ഉൾപ്പെടെയുള്ള വിവിധ പേർസണൽ പ്രൊട്ടക്ടീവ് ഉൽപ്പന്നങ്ങളുടെ യൂണിറ്റിന്റെ വിപുലീകരണം, പഴയങ്ങാടിയിലെ പഴയ ഖനന മേഖലയിൽ ജൈവ വൈവിദ്ധ്യം പുനസ്ഥാപിക്കാൻ അനുയോജ്യമായ പ്ലാന്റ്സ് നട്ടുവളർത്താൻ എന്നീ വിവിധ പദ്ധതികൾക്കായിട്ടാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പഴയങ്ങാടിയിൽ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായി ഖനനം ചെയ്ത മേഖലയ മാറ്റാനുളള പദ്ധതി ആസൂത്രണം ചെയ്യുമെന്ന്
ചെയർമാൻ ടി.വി.രാജേഷ് പറഞ്ഞു.