വ്യാപാര വ്യവസായ മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്ന്
Saturday 04 February 2023 4:50 AM IST
തിരുവനന്തപുരം: പാട്ട ആധാരങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് ഗണ്യമായി കുറച്ചത് വ്യാപാര വ്യവസായ മേഖലയെ സംബന്ധിച്ച് ഗുണപരമാണെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ പ്രസിഡന്റ് എസ്.പുഷ്‌പലത, വർക്കിംഗ് പ്രസിഡന്റ് ആനയറ ആർ.കെ.ജയൻ എന്നിവർ പറഞ്ഞു. ഫ്ളാറ്റ് ആധാരങ്ങൾക്ക് കഴിഞ്ഞ അഞ്ച് ബഡ്‌ജറ്റിലും സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധനവ് വരുത്തിയിരുന്നില്ല.രണ്ട് ശതമാനം വർദ്ധിക്കുമ്പോഴും മറ്റ് കെട്ടിടങ്ങളെക്കാൾ ഒരു ശതമാനം കുറവിലാണ് ഫ്ളാറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് സംബന്ധിച്ച ബഡ്ജറ്റ് നിർദ്ദേശം ഉണ്ടായിട്ടുള്ളതെന്നും നേതാക്കൾ പറഞ്ഞു.