ജനവിരുദ്ധ ബഡ്‌ജറ്റ്: പാലോട് രവി
Saturday 04 February 2023 3:53 AM IST
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രയും ജനവിരുദ്ധമായ ബഡ്‌ജറ്റുണ്ടാക്കാൻ ഒരു സർക്കാരും ധൈര്യപ്പെട്ടിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. ബഡ്‌ജറ്റിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ നേതാക്കളായ പി.കെ.വേണുഗോപാൽ, ശാസ്‌തമംഗലം മോഹനൻ, ആറ്റിപ്ര അനിൽ, കോട്ടാത്തല മോഹനൻ, കടകംപള്ളി ഹരിദാസ്, കെ.വി.അഭിലാഷ്, ആർ.ഹരികുമാർ, കൈമനം പ്രഭാകരൻ, വിനോദ് സെൻ ഉൾപ്പെടെയുളളവർ പങ്കെടുത്തു.