ടൂറിസത്തിന് പ്രാധാന്യം നൽകുന്ന ബഡ്‌ജറ്റെന്ന്

Saturday 04 February 2023 3:54 AM IST

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിലെ ടൂറിസം വ്യവസായത്തിന് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന ബഡ്‌ജറ്റെന്ന് കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ് പറഞ്ഞു. സംസ്ഥാനത്തിന്റെ മൊത്തം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതാണ് ബഡ്‌ജറ്റ്. സാംസ്‌കാരിക മേഖലയിൽ വിവിധ മ്യൂസിയം, സ്ഥാപനങ്ങൾ എന്നിവയ്‌ക്കായി നടത്തിയ പ്രഖ്യാപനങ്ങളും ടൂറിസം മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി നജീബ് പറഞ്ഞു.