വെബ്സൈറ്റ് പ്രകാശനം
Friday 03 February 2023 9:59 PM IST
ധർമ്മടം : ഗവ ബ്രണ്ണൻ കോളേജിൽ വച്ചു മാർച്ച് ഒന്ന് മുതൽ അഞ്ചു വരെ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം 2023ന്റെ വെബ്സൈറ്റ് സർവകലാശാല രജിസ്ട്രാർ ജോബി.കെ. ജോസ് പ്രകാശനം ചെയ്തു. ബ്രണ്ണൻ കോളേജിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.മഞ്ജുള അദ്ധ്യക്ഷത വഹിച്ചു. പരിഷ്കരിച്ച കലോത്സവ മാന്വൽ വിശദീകരിച്ചുകൊണ്ട് പ്രൊഫസർ സുജിത്ത് സംസാരിച്ചു. സംഘാടക സമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, കണ്ണൂർ സർവ്വകലാശാല യൂണിയൻ ചെയർമാൻ സാരംഗ് ,കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി, മാന്വൽ പരിഷ്കരണ സമിതി അംഗം സി.പി ഷിജു, സംഘാടകസമിതി എക്സിക്യൂട്ടീവ് അംഗം കെ നിവേദ്, പി.എസ്. സഞ്ജീവ്, സംഘാടകസമിതി രജിസ്ട്രേഷൻ കൺവീനർ അഞ്ജലി സന്തോഷ്, സംഘാടകസമിതി രജിസ്ട്രേഷൻ ജോയിൻ കൺവീനർ എം. പി.ജിജു എന്നിവർ പങ്കെടുത്തു.