റെയിൽവേ സ്റ്റേഷൻ മാർച്ച്
Friday 03 February 2023 10:05 PM IST
കാസറഗോഡ് : റെയിൽവേ സ്‌റ്റേഷനിലെ ഇൻഫെർമേഷൻ സെന്റർ തുറന്ന് പ്രവർത്തിക്കുക, മേൽപാലത്തിന്റെ പണി പൂർത്തീകരിച്ച് യാത്രകാർക്ക് തുറന്ന് കൊടുക്കുക, എം പിയുടെ നിസംഗത തിരുത്തുക തുടങ്ങി ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ കാസർകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുനിൽ കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറർ മിഥുൻ,കമ്മിറ്റി അംഗങ്ങളായ സബിൻ, വിപിൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു.റെയിൽവേ കാസർകോട്ടെ യാത്രക്കാരോട് അവഗണന കാണിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.