രക്തദാന ക്യാമ്പ്

Friday 03 February 2023 10:07 PM IST

ചെറുവത്തൂർ : കയ്യൂർ ഗവ.ഐ.ടി.ഐ റെഡ് റിബ്ബൺ ക്ലബ്ബ് , കാസർകോട് ജനറൽ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് നടത്തി. കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പാൾ ജി. ഷൈൻകുമാർ അദ്ധ്യക്ഷത വഹിച്ചു.

50 പേർ ക്യാമ്പിൽ പങ്കെടുത്തു.വൈസ് പ്രിൻസിപ്പാൾ സി.കെ പ്രസാദ്, ഡോക്ടർ സൌമ്യ, ഐ.എം.സി ചെയർമാൻ കെ വി.ബാലചന്ദ്രൻ , പി.ടി.എ പ്രസിഡന്റ് എം.ബാലൻ. രുധിരസേന ജനറൽ സെക്രട്ടറി പി.വി.സുധീഷ്., ഗ്രൂപ്പ് ഇൻസ്ട്രക്ടർ മാക്സവെൽ ജൂനിയർ സൂപ്രണ്ട് പി.പി.രമേശൻ., സ്റ്റാഫ് സെക്രട്ടറി പി.ആർ. വിനേഷ് എന്നിവർ പ്രസംഗിച്ചു. . എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മനോജ്കുമാർ സ്വാഗതവും, എൻ.എസ്.എസ് വളണ്ടിയർ ക്യാപ്റ്റൻ ശ്രേയസ് നന്ദിയും പറഞ്ഞു.

Advertisement
Advertisement