ഓപ്പൺ എയർ സ്റ്റേജ്, മിനി പാർക്ക്

Saturday 04 February 2023 12:59 AM IST
അരൂർ ഗ്രാമ പഞ്ചായത്തിലെ ഓപ്പൺ എയർ സ്റ്റേജ്, മിനി പാർക്ക്, ടേക്ക് എ ബ്രേക്ക് , എരിയകുളം നവീകരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുന്നു.

അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയപാതയോരത്ത് പുതിയതായി നിർമ്മിച്ച ഓപ്പൺ എയർ സ്റ്റേജ്, മിനി പാർക്ക്, ടേക്ക് എ ബ്രേക്ക്, എരിയകുളം നവീകരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, കെ.എസ്. ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനന്തു രമേശൻ, സജിമോൾ ഫ്രാൻസിസ്, അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, സ്ഥിരം സമിതി ചെയർമാൻമാരായ ബി.കെ. ഉദയകുമാർ, സീനത്ത് ഷിഹാബുദ്ദീൻ, അമ്പിളി ഷിബു, തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement