വ്യാപാരികളെ അവഗണിച്ചു
Saturday 04 February 2023 12:06 AM IST
ആലപ്പുഴ: വ്യാപാരി സമൂഹത്തിനെ സഹായിക്കുന്ന യാതൊരു നിർദ്ദേശവും ഉൾക്കൊള്ളിക്കാത്ത ബഡ്ജറ്റ് നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്. വാറ്റ് നികുതി, കേരള ഫ്‌ളഡ് സെസ് മുതലായവയിലെ കുടിശ്ശികയുള്ള അസസ്‌മെന്റുകൾക്ക് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കാത്തത് ചെറുകിട-ഇടത്തരം വ്യാപാരികളെ ദോഷകരമായി ബാധിക്കും. ഇന്ധന വില വർദ്ധന വ്യാപാര മേഖലയ്ക്കും തിരിച്ചടിയാണ്. 1600 രൂപയായിരുന്ന വ്യാപാരി ക്ഷേമ പെൻഷൻ കഴിഞ്ഞ വർഷം 1300 രൂപയായി കുറച്ചു. ഇത് പുനസ്ഥാപിക്കാൻ പോലും തയ്യാറാകാത്തത് വ്യാപാരി സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്നും രാജു അപ്സര പറഞ്ഞു.