പൊലീസ് ആസ്ഥാനത്ത് എയ്റോബിക് യൂണിറ്റ്
Saturday 04 February 2023 1:16 AM IST
ആലപ്പുഴ: നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനം കോമ്പൗണ്ടിൽ, ജൈവമാലിന്യം വളമാക്കാൻ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. ഭക്ഷണാവശിഷ്ടമടക്കമുള്ള ഖരമാലിന്യ സംസ്‌കരണമാണ് ലക്ഷ്യം. നിലവിൽ നഗരത്തിൽ 52 എയ്‌റോബിക് സെന്ററുകളുണ്ട്. യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീനരമേശ്, വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി കമാൻഡന്റ് വി.സുരേഷ് ബാബു, അഡീഷണൽ എസ്.പി എസ്.ടി.സുരേഷ്‌കുമാർ, നഗരസഭ ഹെൽത്ത് ഓഫീസർ ഹർഷിദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയപ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുമേഷ് പവിത്രൻ എന്നിവർ പങ്കെടുത്തു.