വിവാഹ വാർഷികം വേറിട്ടതാക്കി സുനിൽ ജോസഫ് വഞ്ചിക്കൽ
Saturday 04 February 2023 1:18 AM IST
ആലപ്പുഴ: വ്യവസായിയും ചുണ്ടൻ വള്ളം ക്യാപ്ടനുമായ ആലപ്പുഴ സ്വദേശി സുനിൽ ജോസഫ് വഞ്ചിക്കലും ഭാര്യ റാണിയും 25-ാം വിവാഹ വാർഷികാഘോഷ വേളയിൽ നിർദ്ധന കുടുംബത്തിന് വീടു വയ്ക്കാൻ വസ്തു കൈമാറി.
സുഖമില്ലാത്ത മകനുമായി ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന ആലപ്പുഴ സ്വദേശിയും ഡ്രൈവിംഗ് പരിശീലകനുമായ ആനന്ദന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ 2019ൽ 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനിൽ വഞ്ചിക്കൽ ഇവർക്ക് ആലപ്പുഴ നഗരപരിധിയിൽ സ്ഥലം വാങ്ങി നൽകിയത്. വസ്തുവിന്റെ ആധാരം കൈമാറൽ ചടങ്ങ് ആലപ്പുഴ റമദ ഹോട്ടലിൽ മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഫാ. നിക്കോളാസ് വഞ്ചിക്കൽ, മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ്, ആൽഫ അക്കാഡമി ഡയറക്ടർ റോജിസ് ജോസ്, അഡ്വ. വിധു ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.