തൊഴിലുറപ്പു പദ്ധതിയെ കൊല്ലാൻ ശ്രമം
Saturday 04 February 2023 1:21 AM IST
ആലപ്പുഴ: തൊഴിലുറപ്പു പദ്ധതിയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബഡ്ജറ്റിൽ വിഹിതം വെട്ടിക്കുറച്ച നടപടിയെന്ന് തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് ആരോപിച്ചു. തൊഴിലുറപ്പു പദ്ധതിയെ തകർക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളടെ നടപടികൾക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കും.
ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമതിയംഗം എം.എച്ച്. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ.എ.എൻ.ടി.യു.സി പുറക്കാട് വില്ലേജ് പ്രസിഡന്റ് പി.സൽപുത്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ്, ഐ.എൻ.ടി.യു സി ജില്ലാ ജനറൽ സെക്രട്ടറി എം.വി.രഘു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സീനോ വിജയരാജ്, വി.ശശി കാന്തൻ, രാജേശ്വരി കൃഷ്ണൻ, പ്രസന്ന കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.