കേരളത്തിന് 2033 കോടി,​ വന്ദേഭാരത് ഉടൻ,​ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

Saturday 04 February 2023 12:21 AM IST

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിൻ കേരളത്തിന് ഉടൻ അനുവദിക്കുമെന്നും റെയിൽവേ ബഡ്‌ജറ്റിൽ ഇക്കുറി സംസ്ഥാനത്തിന് 2033 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. പാതഇരട്ടിപ്പിക്കൽ, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികൾ എന്നിവയ്‌ക്കാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്.


ശബരി പാതയ്‌ക്ക് 100കോടി

ബഡ്‌ജറ്റിൽ അങ്കമാലി-ശബരിപാതയ്‌ക്ക് 100 കോടി രൂപയും സതേൺ റെയിൽവെയ്‌ക്ക് അനുവദിച്ച വിഹിതത്തിൽ എറണാകുളം-കുമ്പള പാതഇരട്ടിപ്പിക്കാൻ 101 കോടിയും തിരുവനന്തപുരം-കന്യാകുമാരി പാതഇരട്ടിപ്പിക്കലിന് 808 കോടിയുമുണ്ട്.

സ്‌‌റ്റേഷൻ നവീകരണം

കേരളത്തിലെ 34 സ്റ്റേഷനുകൾ സംസ്‌കാരിക തനിമയോടെ 48 മാസത്തിനുള്ളിൽ നവീകരിക്കും.

 സ്റ്റേഷനുകളുടെ രണ്ടുവശങ്ങളിലും കവാടങ്ങളുണ്ടാക്കും. അവശ്യസാധന സ്റ്റോറുകൾ തുടങ്ങും

മൂന്നുവർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകൾ.

കെ-റെയിൽ ചർച്ചചെയ്യും
കെ-റെയിൽ അടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ കേരളത്തിലേക്ക് ഉടൻ വരുമെന്ന് അശ്വനി അറിയിച്ചു.

Advertisement
Advertisement