യൂത്ത് ലീഗ് ധർണ നടത്തി

Saturday 04 February 2023 1:23 AM IST
ജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉൾപ്പെടെയുള്ളവർക്കെതി​രെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മാഹീൻ ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഫി കാട്ടിൽ സ്വാഗതവും ട്രഷറർ ഷിബി കാസിം നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എച്ച്. ബഷീർ കുട്ടി, ട്രഷറർ കമാൽ എം.മാക്കിയിൽ, സെക്രട്ടറിമാരായ അഡ്വ.എ.എ.റസാഖ്, ഷാജഹാൻ തൃക്കുന്നപ്പുഴ, ഭാരവാഹികളായ ബാബു തുടങ്ങി​യവർ പങ്കെടുത്തു.