എസ്.എൻ.എസ് വിദ്യാമന്ദിർ സ്‌കൂൾ വാർഷികം

Saturday 04 February 2023 12:00 AM IST
എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ സ്‌കൂൾ വാർഷികാഘോഷം സമാജം പ്രസിഡന്റ് ജിതേഷ് കാരയിൽ ഉദ്ഘാടനം ചെയ്യുന്നു.

എടമുട്ടം: എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ സ്‌കൂൾ 21-ാമത് വാർഷികാഘോഷം സമാജം പ്രസിഡന്റ് ജിതേഷ് കാരയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അതുല്യ ഘോഷ് വെട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ ചിദംബരൻ വേളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഇന്ദുലാൽ, സമാജം വൈസ് പ്രസിഡന്റ് വി.വി. സുമോദ്, ട്രഷറർ സലീൽ മുളങ്ങിൽ, എഡ്യുക്കേഷൻ കമ്മിറ്റി മെമ്പർ സോമദത്തൻ, സുനിൽ അണക്കത്തിൽ, പ്രിൻസിപ്പൽ പി.സി. രേഖ, മാതൃസംഗമം പ്രസിഡന്റ് സുസ്മി എന്നിവർ സംസാരിച്ചു. മികച്ച അദ്ധ്യാപകയ്ക്കുള്ള പുരസ്‌കാരം ലീന ടീച്ചർക്ക് സമ്മാനിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.