നാട്ടിക താണിശ്ശേരി വെൽവെട്ടിക്കാവ് ക്ഷേത്രമഹോത്സവത്തിന് കൊടിയേറി
Saturday 04 February 2023 12:00 AM IST
നാട്ടിക താണിശ്ശേരി വെൽവെട്ടിക്കാവ് ഭഗവതി ക്ഷേത്രമഹോത്സവത്തിന് ഷൈൻ സുരേന്ദ്രനാഥ് കൊടിയേറ്റുന്നു.
തൃപ്രയാർ: നാട്ടിക താണിശ്ശേരി വെൽവെട്ടിക്കാവ് തട്ടുപറമ്പിൽ, മാറാട്ട്, വേട്ടുവന്ത്ര ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രാവിലെ ഗണപതിഹോമം, നിർമ്മാല്യ ദർശനം, കലശപൂജ, എഴുന്നള്ളിപ്പ് വിശേഷാൽ പൂജകൾക്ക് ശേഷം നാട്ടിക വടയേരി ധർമ്മദൈവ ക്ഷേത്രസന്നിധിയിൽ നിന്നും എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രം പ്രസിഡന്റ് ഷൈൻ സുരേന്ദ്രനാഥ് കൊടിയേറ്റം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അരുൺ, കീഴ്ശാന്തി അമൽ എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം സെക്രട്ടറി അഭിലാഷ് തട്ടുപറമ്പിൽ, ട്രഷറർ വേണുഗോപാലൻ, ജ്യോതി തട്ടുപറമ്പിൽ, വിജയരാഘവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫെബ്രുവരി 9 നാണ് ക്ഷേത്ര മഹോത്സവം.