ആക്രമണം: പ്രതികൾ അറസ്റ്റിൽ

Saturday 04 February 2023 12:25 AM IST

കൊടുങ്ങല്ലൂർ : എറിയാട് പേ ബസാറിലുള്ള ബെസ്റ്റ് ബേക്കറിക്ക് മുമ്പിൽ വച്ച് പേബസാർ സ്വദേശികളായ സിയാദിനെയും കൂട്ടുകാരൻ വിജീഷിനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. എറിയാട് സ്വദേശികളായ പേബസാർ പോനാക്കുഴി സിയാദ് (32), ഈരേഴത്ത് അൻസിൽ (34) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു ഇ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.