മേലൂരിൽ എം ഡി എം എ പിടികൂടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

Saturday 04 February 2023 12:27 AM IST

കൊരട്ടി: മേലൂരിൽ 35 ഗ്രാം എംഡി.എം.എ പിടികൂടിയ സംഭവത്തിലെ പ്രതിയുടെ കൂട്ടാളിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം സ്വദേശി അറയ്ക്കൽ വീട്ടിൽ മാർട്ടിൻ (26) എന്നയാളെയാണ് കൊരട്ടി സി.ഐ ബി.കെ അരുണും സംഘവും അറസ്റ്റ് ചെയ്തത്.

മേലൂർ കുന്നപ്പിള്ളി ദേവരാജഗിരി ക്ഷേത്രത്തിന് സമീപം ബോംബെ തലയൻ ഷാജി എന്ന ചക്കാലയ്ക്കൽ ഷാജിയുടെ (48) വീട്ടിൽ ഇക്കഴിഞ്ഞ ഡിസംബർ 31ന് പൊലീസ് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ 35ഗ്രാം എം.ഡി.എം.എ ഇയാളുടെ കൂട്ടാളികളായ പോട്ട ഉറുമ്പൻകുന്ന് സ്വദേശി പയ്യപ്പിള്ളി ബോബൻ (37), പടിഞ്ഞാറെ ചാലക്കുടി പനഞ്ചിക്കൽ നിധിൻ(30) എന്നിവരെയും സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഷാജിയുടെ ഫോൺ രേഖകളും മറ്റും വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാർട്ടിൻ അറസ്റ്റിലായത്. പരിയാരത്തെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം ഈസ്റ്റ്, ചാലക്കുടി എന്നീ സ്റ്റേഷനുകളിൽ മാർട്ടിന്റെ പേരിൽ മയക്കുമരുന്ന് കേസുകളുണ്ട്. പ്രിൻസിപ്പൽ എസ്.ഐ.ഷാജു എടത്താടൻ, സീനിയർ സി.പി.ഒ.മാരായ പി.കെ.സജീഷ്, വി.ആർ.രഞ്ജിത്ത്, ജിബിൻ വർഗീസ്, അനൂപ് ദേവസി എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Advertisement
Advertisement