കയ്പമംഗലത്ത് എ.ഐ.ടി.യു.സി ധർണ
Saturday 04 February 2023 1:51 AM IST
കൊടുങ്ങല്ലൂർ: തൊഴിലാളി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെയും കേരളത്തോടുള്ള അവഗണനക്കെതിരെയും എ.ഐ.ടി.യു.സി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. ശ്രീനാരായണപുരത്ത് സംഘടിപ്പിച്ച ധർണ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.സി. ശിവരാമൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്. ജയ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, അസി. സെക്രട്ടറി അഡ്വ. എ.ഡി. സുദർശനൻ, ബി.എ. ഗോപി, വി.എ. കൊച്ചുമൊയ്തീൻ, മണ്ഡലം സെക്രട്ടറി പി.കെ. റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്. ഗോപി അബ്ദുൾ സമദ്, സാറാബി ഉമ്മർ എന്നിവർ നേതൃത്വം നൽകി.