കുഞ്ഞിക്കുട്ടി തമ്പുരാട്ടി അനുസ്മരണം

Saturday 04 February 2023 1:55 AM IST

കൊടുങ്ങല്ലൂർ: രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം വിസ്മരിച്ചുകൊണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിച്ചതെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം പറഞ്ഞു. കേരളത്തോടുള്ള അവഗണന കേന്ദ്ര സർക്കാർ തുടരുകയാണ്. കൊടുങ്ങല്ലൂരിൽ വി.കെ. രാജൻ സ്മാരക ഹാളിൽ കുഞ്ഞുക്കുട്ടി തമ്പുരാട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വസന്തം. ഇന്ദിരാ ദിവാകരൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി എം. സ്വർണലത. കെ.ജി. ശിവനന്ദൻ, സി.സി. വിപിൻചന്ദ്രൻ, സജ്‌ന പർവിൻ, പി.പി. സുഭാഷ്, ലളിത ചന്ദ്രശേഖരൻ, സുമ ശിവൻ, എം.യു. ഷിനിജ എന്നിവർ പ്രസംഗിച്ചു.