മുള്ളൂർക്കര ഇരുന്നിലംകോട് ക്ഷേത്രം തൈപ്പൂയം നാളെ
Saturday 04 February 2023 1:58 AM IST
വടക്കാഞ്ചേരി : മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം നാളെ നടക്കും. രാവിലെ ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന പൂജകൾക്ക് ശേഷം സുബ്രഹ്മണ്യ സ്വാമിയുടെ തേര് ചലിപ്പിക്കൽ ചടങ്ങ് നടക്കും. തുടർന്ന് ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ കാഞ്ഞിരശ്ശേരി, മുള്ളൂർക്കര എന്നീ ഭാഗങ്ങളിലെ വീടുകളിൽ സാന്നിദ്ധ്യം അറിയിക്കും. വീടുകൾക്ക് മുന്നിൽ ഭക്തർ നിലവിളക്ക് കൊളുത്തി വെച്ച് അവിൽ, ശർക്കര, മലർ, പഴവർഗ്ഗങ്ങൾ എന്നിവ ഭഗവാന് സമർപ്പിക്കും. പിന്നീട് ഇവ ഭക്തർക്ക് പ്രസാദമായി നൽകും. തൈപ്പൂയത്തിന്റെ ഒരുക്കം പൂർത്തിയായതായി ക്ഷേത്ര സമിതി പ്രസിഡന്റ് പി.എസ്.രാഘവൻ, സെക്രട്ടറി എം.വി.ദേവദാസൻ എന്നിവർ അറിയിച്ചു.