മുഖം മിനുക്കിയ കൂത്തമ്പലവും വേദിയാകും

Saturday 04 February 2023 1:59 AM IST

തൃശൂർ: ഒന്നിക്കണം മാനവികതയെന്ന പ്രമേയത്തിലൂന്നി സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അവസാന വട്ട ഒരുക്കത്തിലേക്ക് നഗരം. നാടകങ്ങളും സംഗീത പരിപാടികളും അനുബന്ധ പരിപാടികളുമായി ഏഴ് വേദികളാണ് സജീവമാകുക. ചാരത്തിൽ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അർത്ഥമുള്ള കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് തീയേറ്ററാണ് ഇത്തവണത്തെ ശ്രദ്ധയാകർഷിച്ച വേദി. 13 വർഷത്തിന് ശേഷമാണ് കൂത്തമ്പലം ഇറ്റ്‌ഫോക്കിന് വേദിയാക്കുന്നത്. ഓഡിയോ വിഷ്വൽ പെർഫോമൻസിന് പ്രാധാന്യം നൽകുന്ന അസ്മാ അസായിസെയുടെ 'ഡോൺഡ് ബിലീവ് മി ഇഫ് ഐ ടോക്ക് ടു യു ഒഫ് വാർ ' എന്ന പലസ്തീൻ നാടകമാണ് കൂത്തമ്പലത്തിൽ അരങ്ങേറുക. 2010ൽ ഇറ്റാലിയൻ നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ലൂയിജി പിരാന്തല്ലോയുടെ 'സിക്‌സ് ക്യാരക്ടേഴ്‌സ് ഇൻ സെർച്ച് ഒഫ് ആൻ ഓതർ ' എന്ന നാടകം കൂത്തമ്പലത്തിന് പുറത്ത് അരങ്ങേറിയിരുന്നു. 2011ലാണ് കൂത്തമ്പലം അഗ്‌നിക്കിരയായത്. നവീകരണത്തിന് ശേഷമാണ് വീണ്ടും അരങ്ങേറ്റം. അന്തർദ്ദേശീയ നാടകോത്സവത്തിന് ചുക്കാൻ പിടിച്ച നടൻ മുരളിയുടെ പേരിലുള്ള ആക്ടർ മുരളി തിയറ്ററിൽ അന്തരിച്ച നാടക സംവിധായകൻ പീറ്റർ ബ്രൂക്കിനോടുള്ള ആദരസൂചകമായി, ഇന്ത്യയിൽ ആദ്യമായി ഷേക്‌സ്പിയറുടെ ടെംപസ്റ്റ് അരങ്ങേറും.

സം​ഗീ​ത​ ​സാ​ന്ദ്ര​മാ​ക്കാൻ വി​വി​ധ​ ​ബാ​ൻ​ഡു​കൾ

തൃ​ശൂ​ർ​:​ ​അ​ന്താ​രാ​ഷ്ട്ര​ ​നാ​ട​കോ​ത്സ​വ​ത്തെ​ ​സം​ഗീ​ത​ ​സാ​ന്ദ്ര​മാ​ക്കാ​ൻ​ ​റോ​യ്സ്റ്റ​ൺ​ ​ആ​ബേ​ൽ​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​ ​മം​ഗ​നി​യാ​ർ​ ​സെ​ഡ​ക്ഷ​നും.​ ​പ​വ​ലി​യ​ൻ​ ​തി​യേ​റ്റ​റി​ൽ​ ​ഫെ​ബ്രു​വ​രി​ 14​ന് ​രാ​ത്രി​ 8.45​ന് ​മം​ഗ​നി​യാ​ർ​ ​സം​ഗീ​തം​ ​ആ​രാ​ധ​ക​ർ​ക്ക് ​മു​ന്നി​ലെ​ത്തും.​ ​ചു​വ​ന്ന​ ​നി​റ​മു​ള്ള​ 36​ ​ക്യു​ബി​ക്കി​ൾ​ 43​ ​സം​ഗീ​ത​ജ്ഞ​ർ​ ​പ​വ​ലി​യ​ൻ​ ​തി​യേ​റ്റ​റി​ൽ​ ​മാ​ന്ത്രി​ക​ ​സം​ഗീ​ത​നി​ശ​ ​തീ​ർ​ക്കും. സം​ഗീ​ത​ത്തോ​ടൊ​പ്പം​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും​ ​ശ​ബ്ദ​ത്തി​ന്റെ​ ​നാ​ട​കീ​യ​ത​യും​ ​സ​മ​ന്വ​യി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന​ ​മാ​ന്ത്രി​ക​ത​യാ​ണ് ​മം​ഗ​നി​യാ​ർ​ ​സെ​ഡ​ക്ഷ​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഇ​റ്റ്‌​ഫോ​ക്കി​ലെ​ ​മു​ഖ്യ​ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണി​ത്.​ ​രാ​ജ​സ്ഥാ​നി​ലെ​ ​ജ​യ്‌​സാ​ൽ​മീ​ർ,​ ​ബാ​ർ​മ​ർ,​ ​ജോ​ധ്പൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​താ​മ​സി​ച്ചു​ ​വ​രു​ന്ന​ ​മു​സ്ലീം​ ​സം​ഗീ​ത​ജ്ഞ​രു​ടെ​ ​ഒ​രു​ ​വി​ഭാ​ഗ​മാ​ണ് ​മം​ഗ​നി​യാ​ർ. 33​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​ബാ​ൻ​ഡ് ​കൂ​ടി​യാ​ണി​ത്.​ 2006​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ന്ന​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലാ​ണ് ​മാം​ഗ​നി​യാ​ർ​ ​ആ​ദ്യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഇ​റ്റ്‌​ഫോ​ക്കി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​ദി​ന​ത്തെ​ ​മ​നോ​ഹ​ര​മാ​ക്കു​ന്ന​ത് ​ഇ​ന്ത്യ​ൻ​ ​ഓ​ഷ്യ​ൻ​ ​ബാ​ൻ​ഡി​ന്റെ​ ​സം​ഗീ​ത​ ​പ​രി​പാ​ടി​യാ​ണ്.​ 1990​ൽ​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ ​ഇ​ന്ത്യ​ൻ​ ​റോ​ക്ക് ​ബാ​ൻ​ഡാ​ണ് ​ഇ​ന്ത്യ​ൻ​ ​ഓ​ഷ്യ​ൻ.​ ​സൂ​ഫി​ ​സം​ഗീ​ത​വും​ ​ഹി​ന്ദു​സ്ഥാ​നി​യും​ ​ഫോ​ക്കും​ ​റോ​ക്കും​ ​സ​മ​ന്വ​യി​പ്പി​ക്കു​ന്ന​താ​ണ് ​ഇ​ന്ത്യ​ൻ​ ​ഓ​ഷ്യ​ൻ​ ​സം​ഗീ​തം.