ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

Saturday 04 February 2023 2:00 AM IST

തൃശൂർ: ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ.ആയുർവേദ / ഹോമിയോ ഡിസ്‌പെൻസറികളിലേക്ക് നാഷണൽ ആയുഷ്മിഷൻ അനുവദിച്ചിട്ടുള്ള യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ ഒരു വർഷത്തിൽ കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് / ബി.എ.എം.എസ് ബിരുദമോ എം.എസ്.സി (യോഗ) എം.ഫിൽ (യോഗ) എന്നിവയും പരിഗണിക്കും. ഉയർന്ന പ്രായപരിധി 50 വയസ്. ഫോൺ: 8113028721.