ഡോ.എം.കെ.സുദർശൻ ചുമതലയേറ്റു
Saturday 04 February 2023 2:02 AM IST
തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് പുതിയ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എം.കെ.സുദർശൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി.ശോഭന സത്യവാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കമ്മിഷണർ പി.ബിന്ദു, മുൻ പ്രസിഡന്റ് വി.നന്ദകുമാർ, പി.വിമല, കെ.കെ.മനോജ്, സുനിൽ കർത്ത, കെ.കെ.കല, വി.എൻ.സ്വപ്ന, എം.കൃഷ്ണൻ, സി.വാസു, പി.വി.സജീവ്, രാജേഷ്, പി.വി.മണി, എ.പി.സുരേഷ് കുമാർ സന്നിഹിതരായി.