പാകിസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 17 മരണം

Saturday 04 February 2023 6:29 AM IST

കറാച്ചി : പാകിസ്ഥാനിൽ ബസും അമിത വേഗത്തിലെത്തിയ ട്രക്കും കൂട്ടിയിടിച്ച് 17 മരണം. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ കൊഹാട്ട് ജില്ലയിൽ ഒരു ടണലിന് സമീപമായിരുന്നു അപകടം. കഴിഞ്ഞാഴ്ച ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് 40 പേർ കൊല്ലപ്പെട്ടിരുന്നു. മോശം റോഡുകളും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും മൂലം പാകിസ്ഥാനിൽ റോഡപകടങ്ങൾ പതിവാകുകയാണ്.