കാർ അപകടം: ഡ്വെയ്ൻ ജോൺസന്റെ അമ്മയ്ക്ക് പരിക്ക്

Saturday 04 February 2023 6:31 AM IST

ന്യൂയോർക്ക് : ഡബ്ല്യു.ഡബ്ല്യു.ഇ മുൻ താരവും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ' ദ റോക്ക് " ജോൺസന്റെ അമ്മ അറ്റ ജോൺസണ് ( 74 ) കാർ അപകടത്തിൽ പരിക്ക്. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 3 മണിയോടെയാണ് അറ്റ ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ലോസ്ആഞ്ചലസിൽ ചികിത്സയിൽ കഴിയുന്ന അറ്റയുടെ നില തൃപ്തികരമാണെന്ന് ഡ്വെയ്ൻ ജോൺസൺ അറിയിച്ചു. തകർന്ന ചുവപ്പ് കാഡിലാക് എസ്കലെയ്‌ഡ് കാറിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. അപകടം എങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല. അറ്റ 2010ൽ മൂന്നാം ഘട്ട ശ്വാസകോശ അർബുദത്തെ അതിജീവിച്ചിരുന്നു.