പെൻഷണേഴ്‌സ് വാർഷികയോഗം.
Sunday 05 February 2023 12:07 AM IST
വൈക്കം . കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വൈക്കം വ്യാപാരഭവനിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം ജി മോഹൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എൻ സോമകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം കെ സുകുമാരൻ, സെക്രട്ടറി എം വിജയകുമാർ, ട്രഷറർ ടി ആർ മോഹനൻ, സൗത്ത് യൂണിറ്റ് പ്രസിഡന്റ് പി ബി സുകുമാരൻ, എ വി പുരുഷോത്തമൻ, പി വി മോഹനൻ, പി ആർ രാജു, എം അബു, പി വിജയലക്ഷ്മി, കെ പി സുധാകരൻ, എസ് ലതികാദേവി, സി എൻ രഘുനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.