ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷൻ.

Sunday 05 February 2023 12:09 AM IST

തലയോലപ്പറമ്പ് . തിരുപുരം ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗവും കുടുംബ സംഗമവും തലയോലപ്പറമ്പ് എസ് എച്ച് ഒ ജയൻ കെ എസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ വേണുഗോപാലനായക് അദ്ധ്യക്ഷത വഹിച്ചു. ഡി ബി കോളേജ് റിട്ടയേർഡ് പ്രൊഫസർ എച്ച് സദാശിവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ജോസ് ജേക്കബ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എൻ സി സജീവ്, ദീപ ചന്ദ്രൻ, എഫ് ആർ എ ഭാരവാഹികളായ അജിത വിജയൻ, പി എസ് ഐശ്വര്യ, ആർ ശ്രീകുമാർ, പ്രീജ് പ്രഭാകർ, പി ജി ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.