ലോക കാൻസർ ദിനം ജില്ലാതല സമ്മേളനം.

Sunday 05 February 2023 12:14 AM IST

കോട്ടയം . കാൻസർ പ്രതിരോധവും രോഗികൾക്ക് ശരിയായ പരിചരണവും ഉറപ്പുവരുത്താൻ സർക്കാരും സന്നദ്ധസംഘടനകളും ഒന്നിക്കണമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. ലോക കാൻസർ ദിനത്തിന്റെ ഭാഗമായി കുറവിലങ്ങാട് പി ഡി പോൾ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. 'ശൈലി' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ജില്ലയിൽ 30 വയസിനു മുകളിലുള്ള 60 ശതമാനം പേരെയും കാൻസർ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കായി സ്‌ക്രീനിംഗിന് വിധേയമാക്കിയെന്നും മാർച്ച് 31 ന് മുൻപ് പൂർത്തിയാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ പറഞ്ഞു.