സർവേയുമായി സഹകരിക്കണം.

Sunday 05 February 2023 12:18 AM IST

കോട്ടയം . സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മിഷൻ അന്ത്യോദയ 2022 സർവേയോട് പൊതുജനങ്ങളും തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പി കെ ജയശ്രീ പറഞ്ഞു. മിഷൻ അന്ത്യോദയ സർവേയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഏകദിന ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയുടെ അവസ്ഥ നിർണയിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിനാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മിഷൻ അന്ത്യോദയ സർവേ നടത്തുന്നത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടർ പി കെ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement