ബ്ര​ഡ് ​മേ​ക്ക​റി​ൽ​ ​ക​ട​ത്തി​യ​ 1.300​ ​കി​ലോ​ഗ്രാം സ്വ​ർ​ണ​വു​മാ​യി​ ​ചെ​ങ്ക​ള​ ​സ്വ​ദേ​ശി​ ​പി​ടി​യിൽ

Sunday 05 February 2023 1:26 AM IST

കാ​സ​ർ​കോ​ട്:​ ​ബ്ര​ഡ് ​മേ​ക്ക​റി​ൽ​ ​ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന​ ​ഒ​രു​ ​കി​ലോ​ 300​ ​ഗ്രാം​ ​സ്വ​ർ​ണ​വു​മാ​യി​ ​ചെ​ങ്ക​ള​ ​സ്വ​ദേ​ശി​ ​കാ​സ​ർ​കോ​ട് ​ക​സ്റ്റം​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​ചെ​ങ്ക​ള​ ​സി​റ്റി​സ​ൺ​ ​ന​ഗ​റി​ലെ​ ​മു​ഹ​മ്മ​ദ് ​ഫാ​യി​സി​നെ​ ​(33​)​യാ​ണ് ​ക​സ്റ്റം​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പി​ടി​കൂ​ടി​യ​ ​സ്വ​ർ​ണ്ണ​ത്തി​ന് 76​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​വ​രും.

ദു​ബാ​യി​ൽ​ ​നി​ന്ന് ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​മു​ഹ​മ്മ​ദ് ​ഫാ​യി​സ് ​ക​സ്റ്റം​സ് ​ക്ലീ​യ​റ​ൻ​സ് ​ക​ഴി​ഞ്ഞു​ ​പു​റ​ത്തി​റ​ങ്ങി​ ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​ഏ​റ​നാ​ട് ​എ​ക്സ്പ്ര​സി​ൽ​ ​വ​രി​ക​യാ​യി​രു​ന്നു.​ ​കാ​സ​ർ​കോ​ട് ​ക​സ്റ്റം​സ് ​സൂ​പ്ര​ണ്ട് ​പി.​പി​ ​രാ​ജീ​വ​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​കാ​സ​ർ​കോ​ട് ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​ഫാ​യി​സി​നെ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​ബ്ര​ഡ് ​മേ​ക്ക​റി​ൽ​ ​വി​ദ​ഗ്ധ​മാ​യി​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ൽ​ ​സ്വ​ർ​ണം​ ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്ന് ​ഫാ​യി​സി​നെ​ ​പു​ലി​ക്കു​ന്നി​ലു​ള്ള​ ​കാ​സ​ർ​കോ​ട് ​ക​സ്റ്റം​സ് ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ച്ചു​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ക​സ്റ്റം​സ് ​ഹെ​ഡ് ​ഹ​വി​ൽ​ദാ​ർ​മാ​രാ​യ​ ​കെ.​ ​ച​ന്ദ്ര​ശേ​ഖ​ര,​ ​കെ.​ ​അ​ന​ന്ത,​ ​എം.​ ​വി​ശ്വ​നാ​ഥ​ ​എ​ന്നി​വ​രും​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്തു.