അഗ്രോ ഫുഡ്‌പ്രോയ്ക്ക് തേക്കിൻകാട് മൈതാനത്ത് തുടക്കം
Sunday 05 February 2023 12:04 AM IST
തൃശൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗ്രോ ഫുഡ്‌പ്രോയ്ക്ക് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ വർണാഭമായ തുടക്കം. കാർഷിക ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ മേഖലയിൽ പുത്തനുണർവ് ലക്ഷ്യമിട്ട് നടത്തുന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കളക്ടർ ഹരിത വി. കുമാർ, വാർഡ് കൗൺസിലർ പൂർണിമ സുരേഷ്, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. സുധീർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, തൃശൂർ എം.എസ്.എം.ഇ. ഡി.എഫ്.ഒ ഡയറക്ടർ ജി.എസ്. പ്രകാശ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നിസറുദ്ദീൻ, എഫ്.ഐ.സി.സി.ഐ കേരള ഹെഡ് സേവിയോ മാത്യു, സി.ഐ.ഐ മുൻ ചെയർമാൻ ജോയച്ചൻ കെ. എരിഞ്ഞേരി, വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപകുമാർ തുടങ്ങിയവർ സംസാരിച്ചു.