സ്വാതന്ത്ര്യത്തിന്റെ ഇറ്റ്‌ഫോക്: സുനിൽ സുഖദ

Sunday 05 February 2023 12:00 AM IST
സുനിൽ സുഖദ

തൃശൂർ: രണ്ടു വർഷത്തെ കൊവിഡ് മഹാമാരിക്ക് ശേഷം വരുന്ന ഇറ്റ്‌ഫോക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ ഇറ്റ്‌ഫോക്കാണെന്ന് നാടക നടനും സിനിമാ താരവുമായ സുനിൽ സുഖദ. സംഗീത നാടക അക്കാഡമിയിൽ പതിമൂന്നാം അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ കാണാൻ എത്തിയതായിരുന്നു സുനിൽ സുഖദ. കലാകാരന്മാർക്ക് സർഗശേഷി പ്രകടിപ്പിക്കാൻ വലിയൊരു അവസരമാണ് ഇറ്റ്‌ഫോക്. ആദ്യ ഇറ്റ്‌ഫോകിന്റെ പ്രചാരണാർത്ഥം ജില്ല മുഴുവൻ നാടകം അവതരിപ്പിച്ച ഓർമ്മയും അദ്ദേഹം പങ്കുവച്ചു. തിരക്കുകൾ മാറ്റിവച്ച് എല്ലാ നാടകങ്ങളും കാണണമെന്ന ആഗ്രഹമാണ് ഉള്ളതെന്ന് സുനിൽ സുഖദ പറഞ്ഞു.