ചേർത്തലയിൽ പാർട്ടികളുടെ യോഗം
Sunday 05 February 2023 1:05 AM IST
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്നു. 28 നാണ് ഉപതിരഞ്ഞെടുപ്പ്. 9 വരെ നാമനിർദ്ദേശപത്രികകൾ വരണാധിക്കാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. മാർച്ച് 1 നാണ് വോട്ടെണ്ണൽ. രണ്ടു പോളിംഗ് സ്റ്റേഷനുകളിലായി 1500 വോട്ടർമാരാണുള്ളത്. തണ്ണീർമുക്കം പഞ്ചായത്ത് പ്രദേശത്ത് പെരുമാറ്റചട്ടം നിലവിൽ വന്നതായി വരണാധികാരി കുട്ടനാട് പാക്കേജ് അസി.എക്സികുട്ടിവ് എൻജിനീയർ ജി. അഞ്ജു അറിയിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കൽ, തിരഞ്ഞെടുപ്പ് നടപടികൾ എന്നിവ സംബന്ധിച്ച് ഉപവരണാധികാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹൻ വിശദീകരിച്ചു. വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്തു.